കൊച്ചി: സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ജോലിക്കു പോകുന്ന ലിഫ്റ്റ് ഓപ്പറേറ്റര്‍മാരെയും മെക്കാനിക്കുകളെയും ലോക്ഡൗണില്‍ തടയില്ലെന്നും ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ലിഫ്ട് ഓപ്പറേറ്റര്‍മാര്‍ക്കും മെക്കാനിക്കുകള്‍ക്കും ലോക്ഡൗണില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ കേരള എലിവേറ്റര്‍ മാനുഫാക്ചര്‍ അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.