കൊച്ചി: എല്ലാ പൗരന്മാര്ക്കും കോവിഡ് വാക്സിന് ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം ഓര്‍മിപ്പിച്ചതിന്റെ പേരില്‍ രാജ്യത്തെ പരമോന്നത കോടതിക്കെതിരേ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നത് അപകടകരമായ പ്രവണതയാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. ജീവന്റെ സംരക്ഷണം മുന്‍നിര്‍ത്തി വാക്സിന് വിതരണത്തില്‍ ഇടപെട്ട സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം.
സാധാരണക്കാര്‍ക്ക് എത്ര മാസത്തിനുള്ളില്‍ വാക്സിന് ലഭ്യമാക്കും എന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. ഓരോ കോവിഡ് മരണവും ഭരണപരാജയമായി വിലയിരുത്തപ്പെടും. കോവിഡ് വ്യാപനവും മരണവും പരമാവധി ഒഴിവാക്കുന്നതിന് മുഴുവന്‍ ജനങ്ങള്‍ക്കും ഉടന്‍ വാക്സിന് നല്‍കണം. ഗ്രാമങ്ങളില്‍ വാക്സിന് സെന്ററുകള്‍ സ്ഥാപിച്ച് വാക്സിനേഷന് വേഗത്തിലാക്കണം.
കോവിഡ് രണ്ടാം തരംഗത്തെ തടയുന്നതില്‍ സര്‍ക്കാരുകളുടെ ഇടപെടലുകള്‍ അപര്യാപ്തമാണ്. ജനങ്ങള്‍ കോവിഡ് മൂലം മരിക്കുമ്പോള്‍, വാക്സിന് വിദേശത്തേക്ക് കയറ്റി അയച്ചതിന് ന്യായീകരണമില്ല. വാക്സിന് വിതരണത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് മുന്പില് ഉണ്ടാകുമെന്നു സംഘടനയുടെ നേതൃയോഗത്തില്‍ അധ്യക്ഷത വഹിച്ചു ബിജു പറയന്നിലം പറഞ്ഞു. കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കാന് സമിതി രൂപീകരിച്ചു.
മുന്‍മന്ത്രി കെ.ആര്. ഗൗരിയമ്മയുടെയും തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെയും നിര്യാണത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ രാജീവ് കൊച്ചുപറമ്പില്‍, ടോണി പുഞ്ചക്കുന്നേല്‍, ഡോ. ജോബി കാക്കശേരി, ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, തോമസ് പീടികയില്‍, ബെന്നി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.