കൊച്ചി: കോവിഡ് രണ്ടാം തരംഗത്തില്‍ കോവിഡ് രോഗം മൂലമോ രോഗഭീതി മൂലം വീടുകളില്‍ അടച്ചു കഴിയുന്നവര്‍ക്കു മാനസിക വൈകാരിക പിന്തുണ ഉറപ്പാക്കാന്‍ എംബിടി നന്മ വഴിയൊരുക്കുന്നു. എംബിടി നന്മ ഡോക്ടേഴ്സ് ഡെസ്കില്‍ കേരളത്തിലെ പ്രഗത്ഭരായ ഡോക്ടര്‍മാരും സൈക്കോളജിസ്റ്റുകളുമാണ് സംശയ നിവാരണത്തിനും മാനസികപിന്തുണ പ്രദാനം ചെയ്യുന്നതിനും രോഗികളുമായി സംവദിക്കുക. ഡോക്ടേഴ്സ് ഡെസ്കുമായി 8943270000, 8943160000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെയാണ് സേവനം ലഭ്യമാകുക. ഓരോ ദിവസവും സേവനത്തിനുള്ള ഡോക്ടര്‍മാരില്‍നിന്നും ആവശ്യമായ നിര്‍ദേശങ്ങളും സംശയനിവാരണവും ലഭ്യമാകും. ഐജി വിജയന് നേതൃത്വം നല്കുന്ന നന്മ ഫൗണ്ടേഷന് കഴിഞ്ഞ വര്‍ഷം ഏഴുലക്ഷം ഭക്ഷണപ്പൊതികളാണ് കേരളത്തില്‍ വിവിധ ജില്ലകളില്‍ വിതരണം നിര്‍വഹിച്ചത്.