തിരുവനന്തപുരം: സംസ്ഥാനത്തെ കീടനാശിനി കടകൾ കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ ഏഴുമുതൽ 11 വരെ തുറക്കാൻ അനുമതി. കൂടാതെ വിത്ത്, വളം, പഴം, പച്ചക്കറികൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും പുതിയ ഉത്തരവിൽ നിർദേശമുണ്ട്. ഇത്തരം വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ തടയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു