ചങ്ങനാശേരി: ബംഗളൂരു സെന്റ് ജോണ്‍സ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസിന്റെ അസോസിയേറ്റ് ഡയറക്ടറായി ചങ്ങനാശേരി അതിരൂപതാംഗമായ റവ. ഡോ. ജോണ്‍ തെക്കേക്കരയെ സിബിസിഐ നിയമിച്ചു.
1500-ലധികം കിടക്കകളും അത്യാധുനിക സംവിധാനങ്ങളുമുള്ള ആശുപത്രിയുടെയും മെഡിക്കൽ കോളജിന്റെയും ചുമതലയാണ് കോവിഡിന്റെ അടിയന്തര പശ്ചാത്തലത്തിൽ ഫാ. ജോണ്‍ ഏറ്റെടുക്കുന്നത്. സിബിസിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്.
ചങ്ങനാശേരി ഇത്തിത്താനം തെക്കേക്കര വർഗീസ് -ത്രേസ്യാമ്മ ദന്പതികളുടെ മകനാണ്. ഹെൽത്ത് സിസ്റ്റംസ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ബംഗളൂരു സെന്റ് ജോണ്‍സിൽ തന്നെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഹെഡ് ആയി സേവനം അനുഷ്ഠിച്ചു വരവേയാണ് പുതിയ നിയമനം.