ഗ്യാങ്സ്റ്റര്‍ സിനിമയുമായി വീണ്ടും രാം ഗോപാല്‍ വര്‍മ്മ. ഇതിനപ്പുറം മറ്റൊരു ഗ്യാങ്സ്റ്റര്‍ സിനിമയില്ല എന്ന് വിശേഷിപ്പിച്ച് കൊണ്ട് "ഡി കമ്പനി " എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി. ദാവൂദ് ഇബ്രാഹിമിന്റെ നിയന്ത്രണത്തിലുള്ള മുംബൈ അധോലോകത്തിലെ ‘ഡി കമ്പനി’യുടെ ‘ജീവചരിത്രചിത്രം’ എന്നാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് അദേഹം പറയുന്നത്.
ദാവൂദിന്റെ ജീവിതത്തെക്കുറിച്ച് മാത്രമായിരിക്കില്ല ചിത്രം പറയുക. ഡി കമ്പനിയുടെ നിഴലില്‍ ജീവിച്ച് മരിച്ച നിരവധി അധോലോക നായകരുടെ കഥകളും ചിത്രത്തിലുണ്ടാവുമെന്നും രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം , കന്നഡ ഭാഷയിലും "ഡി കമ്പനി" റിലീസ് ചെയ്യുന്നുണ്ട്.