തിരുവനന്തപുരം: കേരളത്തിൽ മാധ്യമപ്രവർത്തകരെ കോവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താത്ത സംസ്ഥാന സർക്കാർ നടപടി തികച്ചും നിർഭാഗ്യകരമാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോവിഡ് പ്രതിരോധ പോരാളികളെപ്പോലെ യുദ്ധമുഖത്തു സജീവമായി പ്രവർത്തിക്കുന്നവരാണ് മാധ്യമപ്രവർത്തകർ.
കോവിഡിനെതിരായ പോരാട്ടത്തിൽ മാധ്യമ പ്രവർത്തകരുടെ പങ്ക് വിലകുറച്ചു കാണാനാകില്ല. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ആരോഗ്യപ്രവർത്തകർക്കും പോലീസ് സേനയ്ക്കും നൽകുന്ന മുൻഗണന മാധ്യമപ്രവർത്തകർക്കും ഉറപ്പാക്കണം.അതിനുള്ള സത്വര നടപടി സ്വീകരിക്കണം.
കോവിഡ് വ്യാപനം രൂക്ഷമാകുന്പോൾ പ്രതികൂല സാഹചര്യത്തിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതിലേക്ക് വിരൽ ചൂണ്ടുന്നതാണ് മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദിന്റെ അകാലവിയോഗമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മാധ്യമ പ്രവർത്തകർക്ക് വാക്സിൻ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നു കേന്ദ്രമന്ത്രി വി. മുരളീധരനും പറഞ്ഞു. സംസ്ഥാനത്തെ മാധ്യമ പ്രവർത്തകരെ മുന്നണി പ്പോരാളികളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വി.പി. ജോയിക്കും കത്തു നൽകിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.