+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ർ​ഡ്ത​ല സ​മി​തി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും വാ​​​ർ​​​ഡ്ത​​​ല സ​​​മി​​​തി​​​ക​​​ൾ ശ​​​ക്തി​
പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ർ​ഡ്ത​ല സ​മി​തി​ക​ൾ  ശ​ക്തി​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും വാ​​​ർ​​​ഡ്ത​​​ല സ​​​മി​​​തി​​​ക​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ പ​​​ഞ്ചാ​​​യ​​​ത്ത് ഡ​​​യ​​​റ​​​ക്ട​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നി​​​ർ​​​ദേ​​​ശം.

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത​​​നു​​​സ​​​രി​​​ച്ചു​​​ള്ള വാ​​​ർ​​​ഡ്ത​​​ല സ​​​മി​​​തി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് പ​​​ഞ്ചാ​​​യ​​​ത്ത് ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി റേ​​​റ്റ് കൂ​​​ടു​​​ത​​​ലു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലെ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ജി​​​ല്ല​​​യി​​​ലെ പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് ഓ​​​ഡി​​​റ്റ് സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ടീം ​​​രൂ​​​പീ​​​ക​​​രി​​​ക്കും.

വാ​​​ർ​​​ഡ്ത​​​ല സ​​​മി​​​തി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ, ഓ​​​രോ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ​​​യും പോ​​​സി​​​റ്റീ​​​വ് കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം, രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ൾ ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച ജി​​​ല്ലാ​​​ത​​​ല റി​​​പ്പോ​​​ർ​​​ട്ട് 10ന് ​​​ഉ​​​ച്ച​​​യ്ക്ക് 12 ന​​​കം ല​​​ഭ്യ​​​മാ​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. തീ​​​വ്ര​​​രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നും ടെ​​​സ്റ്റിം​​​ഗ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​​ളു​​​ക​​​ളെ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് വാ​​​ഹ​​​ന സൗ​​​ക​​​ര്യം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നും പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കും.

ലോ​​​ക്ക്ഡൗ​​​ൺ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​ക്കാ​​​ർ​​​ക്ക് ഭ​​​ക്ഷ​​​ണം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ആ​​​വ​​​ശ്യ​​​മു​​​ള്ള ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി സ​​​ഹാ​​​യം എ​​​ത്തി​​​ക്കും. പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന പ​​​ഞ്ചാ​​​യ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ പേ​​​രു വി​​​വ​​​രം റി​​​പ്പോ​​​ർ​​​ട്ടാ​​​യി ന​​​ൽ​​​കാ​​​നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്. ജി​​​ല്ല​​​ക​​​ളി​​​ൽ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി റി​​​സ​​​ർ​​​വ് നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കും. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രി​​​ൽ ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.