തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 41,971 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിദിന സ്ഥിരീകരണമാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി 28.25 ശതമാനം. ഇന്നലെ 64 മരണം സ്ഥിരീകരിച്ചു. ആകെ മരണം 5,746 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാന്പിളുകൾ പരിശോധിച്ചു. 27,456 പേർ രോഗമുക്തി നേടി. 4,17,101 പേരാണു ചികിത്സയിലുള്ളത്.