പാലാ: വീട്ടിൽ കഴിയുന്ന കോവിഡ് ബാധിതർക്കും അവരുടെ സന്പർക്കത്തിൽ കഴിയുന്നവർക്കും ആശ്വാസമായി പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ മാർ സ്ലീവാ മെഡിസിറ്റി നേതൃത്വം നല്കുന്ന മാർ സ്ലീവാ മെഡിസിറ്റി കോവിഡ് ഫൈറ്റേഴ്സിനു തുടക്കം കുറിച്ചു.
ആഗോള മഹാമാരിയായ കോവിഡ് 19 കേരളത്തിലും ഭീതിയായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, രോഗത്തിനെതിരേയുള്ള ഫലപ്രദമായ ചെറുത്തുനില്പിന് സഹായ മെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്, ഇന്നലെ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ പരിപാടി ഫ്ളാഗ് ഓഫ് ചെയ്തത്. രോഗവ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് ബാധിച്ചും ക്വാറന്റൈൻ മൂലവും വീടുകളിൽതന്നെ കഴിയേണ്ടിവരുന്നവർക്ക്, ആരോഗ്യപരിരക്ഷയ്ക്കായി ഡോക്ടർ, നഴ്സ് എന്നിവർ ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ ടീം വീടുകളിൽ എത്തി വേണ്ട പരിചരണം നൽകുന്ന വിധത്തിലാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്.
മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ പേട്രൻസ് കെയറിന്റെ ഭാഗമായി ആരംഭിച്ച ഈ സേവനം, പാലാ രൂപത യിലെ ഓരോ ഇടവകയിലെയും വികാരിമാരുടെ നേതൃത്വത്തിൽ പള്ളി യോഗത്തിന്റെയും വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും, പ്രത്യേകിച്ച് കുടുംബകൂട്ടായ്മയുടെയും എസ്എംവൈഎമ്മിന്റെയും സഹകരണത്തോടെയാണ് നടത്തുന്നത്. ആദ്യദിവസമായ ഇന്നലെ ഈരാറ്റുപേട്ട, കിടങ്ങൂർ, പ്രവിത്താനം തുടങ്ങി കോവിഡ് മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശങ്ങളിലെ വിവിധ വീടുകളിൽ ടീം സന്ദർശനം നടത്തി.