പാലാ: എൽഡിഎഫ് സംസ്ഥാന സമിതിയുടെ ആഹ്വാനം അനുസരിച്ച് പാലായിലെ വിവിധ മേഖലകളിൽ കേരള കോണ്ഗ്രസ് എം നേതാക്കളും പ്രവർത്തകരും വിളക്ക് തെളിച്ച് വിജയാഘോഷം നടത്തി.
കേരള കോണ്ഗ്രസ് -എം ചെയർമാൻ ജോസ് കെ.മാണി അദ്ദേഹത്തിന്റെ ഭവനത്തിൽ കുടുംബാംഗങ്ങളോടൊപ്പം തിരി തെളിച്ച് വിജയാഘോഷത്തിൽ പങ്കുചേർന്നു. എൽഡിഎഫ് സർക്കാർ എല്ലാ മേഖലയിലും വെളിച്ചം പകരുമെന്നും ഏവർക്കും സ്വീകാര്യമായ വിധം പ്രവർത്തിക്കുമെന്നും ജോസ് കെ.മാണി വിജയാ ഘോഷ സന്ദേശത്തിൽ പറഞ്ഞു.
കോട്ടയത്ത് കേരള കോണ്ഗ്രസ് എം ഓഫീസിലും വിജയ ദീപം തെളിയിച്ചു.