കൊച്ചി: സീറോ മലബാര്സഭയിലെ മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ അധികാരപരിധി ഓഷ്യാനിയ ഭൂഖണ്ഡം മുഴുവനിലേക്കും വ്യാപിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ കല്പന പുറപ്പെടുവിച്ചു.
2021 മാര്‍ച്ച് 21നു പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണു മാര്‍പാപ്പയുടെ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക ഡിക്രി പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയം പുറപ്പെടുവിച്ചു. ഇക്കാര്യത്തെക്കുറിച്ചുള്ള അറിയിപ്പ് സീറോ മലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയത്തിലും മെല്‍ബണ്‍ രൂപതാകേന്ദ്രത്തിലും ലഭിച്ചു.
ഓസ്ട്രേലിയയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി 2013 ഡിസംബര്‍ 23 നാണു മെല്‍ബണ്‍ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. സീറോ മലബാര്‍സഭയുടെ അന്നത്തെ കൂരിയാ ബിഷപ് മാര്‍ ബോസ്കോ പുത്തൂരാണു പ്രഥമ മെത്രാന്. സമീപരാജ്യമായ ന്യൂസിലന്‍ഡിലെ സീറോമലബാര്‍ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ എന്ന നിലയിലും മാര്‍ ബോസ്കോ പുത്തൂര്‍ സേവനം ചെയ്യുന്നു.
ഓഷ്യാനിയന്‍ രാജ്യങ്ങളിലെ മുഴുവന്‍ സീറോമലബാര്‍ വിശ്വാസികള്‍ക്കും തനതായ അജപാലനസംവിധാനമുണ്ടാകണമെന്നു സീറോ മലബാര്‍സഭാ മെത്രാന് സിനഡ് പരിശുദ്ധ സിംഹാസനത്തോട് അഭ്യര്‍ഥിച്ചിരുന്നു. ഇതു പരിഗണിച്ചും ഓഷ്യാനിയന്‍ രാജ്യങ്ങളിലെ ബന്ധപ്പെട്ട ബിഷപ്സ് കോണ്‍ഫറന്‍സുകളുടെ അഭിപ്രായം കണക്കിലെടുത്തുമാണ് മെല്‍ബണ്‍ രൂപതയുടെ അതിര്‍ത്തി വിപുലീകരിച്ചുകൊണ്ടുള്ള പുതിയ കല്പന.
രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം: മേജര്‍ ആര്‍ച്ച്ബിഷപ്
മെല്‍ബണ്‍ രൂപതയുടെ അതിര്‍ത്തി വിപുലീകരണത്തില്‍ സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംതൃപ്തി പ്രകടിപ്പിച്ചു.
ഓസ്ട്രേലിയയില്‍ മാത്രമൊതുങ്ങിനിന്നിരുന്ന അധികാരപരിധി ഓഷ്യാനിയ ഭൂഖണ്ഡം മുഴുവനിലേക്കും വ്യാപിപ്പിച്ചതു മെല്‍ബണ്‍ രൂപതയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. അതിര്‍ത്തി വിപുലീകരണം വഴി പരിശുദ്ധ സിംഹാസനം ഏല്‍പ്പിച്ച വര്‍ധിച്ച ഉത്തരവാദിത്വം ഫലപ്രദമായി നിര്‍വഹിക്കാന്‍ മെല്‍ബണ്‍ രൂപതയ്ക്കു സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മാര്‍പാപ്പയോടും പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയോടും മേജര്‍ ആര്‍ച്ച്ബിഷപ് സീറോ മലബാര്‍ സഭയുടെ കൃതജ്ഞത അറിയിച്ചു. മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിനെയും അദ്ദേഹം ഫോണില്‍ വിളിച്ചു സന്തോഷമറിയിച്ചു.