കോട്ടയം: സംവരണം 50 ശതമാനത്തിൽ കൂട്ടാൻ പാടില്ലെന്ന സുപ്രീംകോടതി വിധി മുന്നാക്ക സമുദായങ്ങളിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ലഭിക്കുന്ന 10 ശതമാനം സംവരണത്തെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് കത്തോലിക്ക കോണ്ഗ്രസ്.
ഭരണഘടനയുടെ 103-ാം ഭേദഗതി പ്രകാരമാണ് മുന്നാക്കസമുദായങ്ങളിലെ പിന്നാക്കക്കാർക്കു 10 ശതമാനം സംവരണം നല്കുന്നത്.
എന്നാൽ സുപ്രിംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത് 102-ാം ഭരണഘടനാഭേദഗതി പ്രകാരം മാറാത്ത സംവരണം 16 ശതമാനമായി ഉയർന്നിട്ടുള്ള വിഷയമാണ്. അവിടെ 103-ാം ഭരണഘടനാഭേദഗതി വിഷയമായി വന്നിട്ടില്ലെന്നും കത്തോലിക്ക കോണ്ഗ്രസ് അതിരൂപത പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് പറഞ്ഞു.