കൊച്ചി: സംവരണം പരമാവധി 50 ശതമാനം മാത്രമെന്ന സുപ്രീംകോടതി വിധി സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തെ യാതൊരുരീതിയിലും ബാധിക്കില്ലെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. അതേസമയം, പതിറ്റാണ്ടുകളായി തുടരുന്ന ജാതിമത സംവരണ മാനദണ്ഡങ്ങളിലും ശതമാനത്തിലും കാലക്രമേണ മാറ്റങ്ങള്‍ സൃഷ്ടിക്കും.
മഹാരാഷ്ട്രയില്‍ മറാത്ത സമുദായത്തിന് 16 ശതമാനം സംവരണമേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേയുള്ള സുപ്രീംകോടതി വിധി ജാതിസംവരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ്. ഇതിനെ സാമ്പത്തിക സംവരണം ഇല്ലാതാക്കുമെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വമായ കുപ്രചാരണങ്ങള്‍ ശുദ്ധഅസംബന്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണയും ഭിന്നതയും സൃഷ്ടിക്കുന്നതുമാണ്.
കോടതിവിധിയുടെ മറവില്‍ സാമ്പത്തിക സംവരണം അട്ടിമറിക്കപ്പെടുമെന്ന് ആരും മനക്കോട്ട കെട്ടേണ്ടതില്ല. സാമ്പത്തിക സംവരണത്തെക്കുറിച്ച് ഒരു പരാമര്‍ശവും വിധിന്യായത്തിലില്ല. അതേസമയം ജാതിയില്‍ അധിഷ്ഠിതമായ സംവരണത്തില്‍ കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ കോടതിവിധിയിലൂടെ കുരുക്ക് വീണിരിക്കുന്നത് നിലവിലുള്ള ജാതിമത സംവരണത്തിനാണെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.