നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്തുന്നതിനിടെ യാത്രക്കാരനെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മലപ്പുറം സ്വദേശി അബ്ദുൾ റഹീമാണു പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 22.40 ലക്ഷം രൂപ വിലവരുന്ന 462 ഗ്രാം സ്വർണമാണു പിടിച്ചെടുത്തത്.