തിരുവനന്തപുരം: മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. പനിയും മൂത്രാശയ സംബന്ധമായ രോഗവും മൂലം കഴിഞ്ഞ മാസം 22ന് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതോടെ തീവ്ര പരിചരണ വിഭാഗത്തിൽനിന്നു മുറിയിലേക്കു മാറ്റിയിരുന്നു.