മൂന്നാർ: സിഎസ്ഐ സഭ വൈദികർക്കായി ധ്യാനം സംഘടിപ്പിച്ചതിനെതിരേ പരാതി. ധ്യാനത്തിൽ പങ്കെടുത്ത രണ്ടു വൈദികർ കോവിഡ് ബാധിച്ച് മരിക്കുകയും 80 പേർക്ക് കോവിഡ് പിടിപെടുകയും ചെയ്ത സാഹചര്യത്തിലാണ് പരാതി. സിഎസ്ഐ സഭാംഗമായ തിരുവനന്തപുരം സ്വദേശി മോഹനനാണ് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.
മൂന്നാറിൽ സിഎസ്ഐ ദേവാലയത്തിൽ ഏപ്രിൽ 13 മുതൽ 17 വരെ നടന്ന ധ്യാനത്തിൽ 480 വൈദികരാണ് പങ്കെടുത്തത്. ധ്യാനത്തിനുശേഷം തിരിച്ചെത്തിയ വൈദികർ വേണ്ട മുൻകരുതലുകൾ എടുക്കാതെ സഭാവിശ്വാസികളുമായി അടുത്തിടപഴകുകയും ചെയ്ത സാഹചര്യത്തിലാണ് സഭയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 27-ന് മോഹനൻ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.