കോഴിക്കോട്: അഞ്ചു ജില്ലകളില്‍ പോലീസുകാര്‍ക്കിടയില്‍ രോഗവ്യാപനം അതിരൂക്ഷമാണെന്നും ആരോഗ്യവിഭാഗവുമായി ചേര്‍ന്ന് രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം. സംസ്ഥാന പോലീസിന്റെ സ്റ്റേറ്റ് വെല്‍ഫെയര്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ആംഡ് പോലീസ് ബറ്റാലിയന് എഡിജിപി കെ. പത്മകുമാറാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദേശം നല്‍കിയത്.
എല്ലാ പോലീസുകാരും രണ്ട് ഡോസ് വാക്സിന് എടുക്കുന്നത് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. പാലക്കാട്, കോട്ടയം, തൃശൂര്‍ സിറ്റി, മലപ്പുറം, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണു പോലീസിനുള്ളില്‍ കോവിഡ് രൂക്ഷമായുള്ളത്. ഏപ്രില്‍ 27 മുതല്‍ ഈ മാസം മൂന്നുവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് എഡിജിപിയുടെ ഉത്തരവ്.