തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പട്ടികയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വിജ്ഞാപനം നിയമസഭാ രൂപീകരണത്തിനുള്ള തുടർനടപടികൾക്കായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. വിജ്ഞാപനം സംസ്ഥാന ഗസറ്റിൽ (അസാധാരണം) പ്രസിദ്ധീകരിച്ചതിന്റെ പകർപ്പും ഗവർണർക്ക് കൈമാറി.