+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോട്ടുകച്ചവടം സി​പി​എമ്മും ബി​ജെ​പിയും തമ്മിൽ: ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ അ​​​ക്കൗ​​​ണ്ട് പൂ​​​ട്ടി​​​ക്കു​​​ക​​​യും സി​​​പി​​​എം ബി​​​ജെ​​​പി ഡീ​​​ൽ ത​​​ക​​​ർ​​​ത്ത്
വോട്ടുകച്ചവടം സി​പി​എമ്മും  ബി​ജെ​പിയും തമ്മിൽ: ചെ​ന്നി​ത്ത​ല
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ അ​​​ക്കൗ​​​ണ്ട് പൂ​​​ട്ടി​​​ക്കു​​​ക​​​യും സി​​​പി​​​എം -ബി​​​ജെ​​​പി ഡീ​​​ൽ ത​​​ക​​​ർ​​​ത്ത് ബി​​​ജെ​​​പി മു​​​ന്നേ​​​റ്റ​​​ത്തെ ത​​​ട​​​യു​​​ക​​​യും ചെ​​​യ്ത​​​ത് കോ​​​ണ്‍​ഗ്ര​​​സും യു​​​ഡി​​​എ​​​ഫു​​​മാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

ബി​​​ജെ​​​പി​​​യും സി​​​പി​​​എ​​​മ്മും ത​​​മ്മി​​​ലു​​​ള്ള വോ​​​ട്ടു​​​ക​​​ച്ച​​​വ​​​ടം പു​​​റ​​​ത്തു​​​വ​​​രു​​​മെ​​​ന്നു ക​​​ണ്ട​​​പ്പോ​​​ൾ ര​​​ക്ഷ​​​പ്പെടാ​​​നാ​​​യി മു​​​ൻ​​​കൂ​​​ട്ടി എ​​​റി​​​ഞ്ഞ​​​താ​​ണു യു​​​ഡി​​​എ​​​ഫി​​​ന് ബിജെപി വോ​​​ട്ടു​​​മ​​​റി​​​ച്ചു ന​​​ൽ​​​കി​​​യെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ആ​​​രോ​​​പ​​​ണമെന്ന് അദ്ദേഹം പറഞ്ഞു.

യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ 69 സീ​​​റ്റി​​​ൽ സി​​​പി​​​എ​​​മ്മി​​​നു ബി​​​ജെ​​​പി വോ​​​ട്ടു​​​മ​​​റി​​​ച്ചു ന​​​ൽ​​​കി​​​യെ​​​ന്ന് ക​​​ണ​​​ക്കു​​​ക​​​ൾ കാ​​​ണി​​​ക്കു​​​ന്നു. മ​​​റ്റു സീ​​​റ്റു​​​ക​​​ളി​​​ലും വ്യാ​​​പ​​​ക​​​മാ​​​യി ക​​​ച്ച​​​വ​​​ടം ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്. നേ​​​മം, പാ​​​ല​​​ക്കാ​​​ട്, മ​​​ഞ്ചേ​​​ശ്വ​​​രം മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ് ബി​​​ജെ​​​പി ജ​​​യി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​താ​​​യി ക​​​ണ്ടി​​​രു​​​ന്ന​​​ത്. ഇ​​​വി​​​ടെ ബി​​​ജെ​​​പി​​​യു​​​ടെ മു​​​ന്നേ​​​റ്റ​​​ത്തെ ത​​​ട​​​ഞ്ഞ​​​ത് യു​​​ഡി​​​എ​​​ഫാ​​​ണെ​​​ന്ന് വോ​​​ട്ടു​​​ക​​​ളു​​​ടെ ക​​​ണ​​​ക്കു​​​ക​​​ളി​​​ൽനി​​​ന്നു വ്യ​​​ക്ത​​​മാ​​​ണ്.

ബി​​​ജെ​​​പി​​യു​​ടെ സി​​​റ്റിം​​​ഗ് സീ​​​റ്റാ​​​യ നേ​​​മ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സി​​​ലെ കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​ത്തെ 13,860 വോ​​​ട്ടു​​​ക​​​ൾ 36,952 ആയി വ​​​ർ​​​ധി​​​പ്പി​​​ച്ചാ​​​ണ് ബി​​​ജെ​​​പി​​​യെ ത​​​ള​​​ച്ച​​​ത്. ഇ​​​ട​​​തി​​​ലെ ശി​​​വ​​​ൻ​​​കു​​​ട്ടി​​​ക്കാ​​ക​​​ട്ടെ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ പി​​​ടി​​​ച്ച 59,192 വോ​​​ട്ട് 55,837 ആ​​​യി കു​​​റ​​​ഞ്ഞു. കു​​റ​​ഞ്ഞ 3,305 വോ​​​ട്ടു​​​ക​​​ൾ സി​​​പി​​​എം, ബി​​​ജെ​​​പി​​​ക്കു കൊ​​​ടു​​​ക്കു​​ക​​യാ​​യി​​രു​​ന്നു. പാ​​​ല​​​ക്കാ​​ട്ട് ബി​​​ജെ​​​പി​​​യു​​​ടെ സ്റ്റാ​​​ർ സ്ഥാ​​​നാ​​​ർ​​​ഥി ഇ. ​​​ശ്രീ​​​ധ​​​ര​​​ന്‍റെ മു​​​ന്നേ​​​റ്റം ധീ​​​ര​​​മാ​​​യി നേ​​​രി​​​ട്ട​​​ത് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഷാ​​​ഫി പ​​​റ​​​ന്പി​​​ലാ​​​ണ്. സി​​​പി​​​എം അ​​​വി​​​ടെ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​ത്തേക്കാ​​​ൾ 2242 വോ​​​ട്ടു​​​ക​​​ൾ ബി​​​ജെ​​​പി​​​ക്കു കൊ​​​ടു​​​ത്തു.

മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്ത് മു​​​സ്‌​​ലിം ​ലീ​​​ഗി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി എ.​​​കെ.​​​എം. അ​​​ഷ്റ​​​ഫി​​​ന്‍റെ മു​​​ന്നേ​​​റ്റ​​​മാ​​​ണ് ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍റെ വി​​​ജ​​​യ​​​ത്തെ ത​​​ക​​​ർ​​​ത്ത​​​ത്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​ത്തേ​​ക്കാ​​​ൾ യു​​​ഡി​​​എ​​​ഫ് 8,888 വോ​​​ട്ടു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ പി​​​ടി​​​ച്ചു.

ബി​​​ജെ​​​പി​​​ക്ക് ഇ​​​ത്ത​​​വ​​​ണ 4,35,606 വോ​​​ട്ടു​​​ക​​​ളാ​​​ണ് ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നേ ക്കാ​​​ൾ കു​​​റ​​​ഞ്ഞ​​​ത്. 3.71 ശ​​​ത​​​മാ​​​നം കു​​​റ​​​വു​​​ണ്ടാ​​​യി. ഈ ​​​വോ​​​ട്ടു​​​ക​​​ൾ ഭൂ​​​രി​​​ഭാ​​​ഗ​​​വും കി​​​ട്ടി​​​യ​​​ത് സി​​​പി​​​എ​​​മ്മി​​​നും ഇ​​​ട​​​തു മു​​​ന്ന​​​ണി​​​ക്കു​​​മാ​​​ണ്. 69 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ സി​​​പി​​​എ​​​മ്മി​​​നും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കും ബി​​​ജെ​​​പി വോ​​​ട്ടു​​​മ​​​റി​​​ച്ചി​​​ട്ടു​​​ണ്ട്. സി​​​പി​​​എ​​​മ്മി​​​ലെ പി.​​​ രാ​​​ജീ​​​വ് മ​​​ത്സ​​​രി​​​ച്ച ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക്ക് 13,065 വോ​​​ട്ടു​​​ക​​​ളു​​​ടെ കു​​​റ​​​വാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. അ​​​ത് ല​​​ഭി​​​ച്ച​​​ത് സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കാ​​​ണ്. കു​​​ട്ട​​​നാ​​​ട്ടി​​​ൽ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക്ക് കു​​​റ​​​ഞ്ഞ​​​ത് 18,098 വോ​​​ട്ടു​​​ക​​​ളാ​​​ണ്.

ഏ​റ്റു​മാ​നൂ​ർ, അ​രു​വി​ക്ക​ര, തൃ​ത്താ​ല, വ​ട​ക്കാ​ഞ്ചേ​രി, ഇ​ടു​ക്കി, പീ​രു​മേ​ട്, ച​ങ്ങ​നാ​ശേ​രി, വാ​മ​ന​പു​രം, കോ​വ​ളം, ക​യ്പ​മം​ഗ​ലം തു​ട​ങ്ങി ബി​ജെ​പി ഇ​ട​തു മു​ന്ന​ണി​ക്ക് വോ​ട്ട് മ​റി​ച്ച് ന​ൽ​കി​യ മ​ണ്ഡ​ല​ങ്ങ​ളു​ടെ​ ലി​സ്റ്റും​ ഉണ്ടെ​ന്നു ചെ​ന്നി​ത്ത​ല പ​റഞ്ഞു.