തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 37,190 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാന്പിളുകൾ പരിശോധിച്ചു. 57 മരണം സ്ഥിരീകരിച്ചു. ആകെ മരണം 5507 ആയി. 118 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. 26,148 പേർ രോഗമുക്തി നേടി. 3,56,872 പേർ ചികിത്സയിലുണ്ട്. യുകെയിൽനിന്നു വന്ന ആറു പേർക്കു കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചു.