കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആശുപത്രിയിലെ റൂം, ബെഡ്, വെന്റിലേറ്റര്‍, ഓക്സിജനറേറ്റര്‍ തുടങ്ങിയവയുടെ ഫീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുക്തിസഹമായ നിരക്ക് വേണമെന്നും ഹൈക്കോടതി.
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാച്ചെലവു കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു പെരുമ്പാവൂരിലെ ഹ്യൂമന്‍ റൈറ്റ്സ് ഫോറം ലീഗല്‍ സെല്‍ വൈസ് ചെയര്മാന് അഡ്വ. സാബു പി. ജോസഫ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
സ്വകാര്യ ആശുപത്രികള്‍ക്ക് കോടതി എതിരല്ലെന്നും കോവിഡ് ചികിത്സാരംഗത്തുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്ക് മതിയായ പ്രതിഫലം നല്കണമെന്നതില് തര്‍ക്കമില്ലെന്നും കോടതി പറഞ്ഞു.