കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ ഒളിയമ്പുമായി യുവ കോൺഗ്രസ് നേതാവ് ഹൈബി ഈഡന് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇനിയും ഒരു ഉറക്കംതൂങ്ങി പ്രസിഡന്റ് നമുക്കെന്തിന്? എന്ന് ഇംഗ്ലീഷില്‍ അര്‍ത്ഥംവരുന്ന പോസ്റ്റാണ് ഹൈബി ഈഡന് ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഹൈബിയുടെ ഒറ്റവരിയിലുള്ള കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് കമന്റുകളും ലൈക്കുകളും പോസ്റ്റിന് താഴെ നിറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും പ്രതികരണങ്ങളില്‍ പ്രകടമായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശിച്ച സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ നടപടി എടുക്കാത്തത് എന്തെന്നും ലോക്സഭാ തെരെഞ്ഞെടുപ്പില്‍ 19 സീറ്റില്‍ ജയിച്ചപ്പോള്‍ മുല്ലപ്പള്ളിയെ അഭിനന്ദിക്കാന്‍ ഒരാളും ഉണ്ടായില്ലല്ലോ എന്നുമുള്ള പ്രതികരണങ്ങളുമുണ്ടായി. പോസ്റ്റ് ഇംഗ്ലീഷിലായതിനാല്‍ അത് ദേശീയ പ്രസിഡന്റിനെ ഉദ്ദേശിച്ചായിരിക്കുമെന്ന കമന്റും ചിലര്‍ ഇട്ടിട്ടുണ്ട്.