തിരുവനന്തപുരം: തനിക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങൾ പറയുന്നവരെ കടന്നാക്രമിച്ചു നിശബ്ദരാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
തെരഞ്ഞെടുപ്പു ദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമർശിച്ച മുഖ്യമന്ത്രിയുടെ നടപടി അദ്ദേഹം വഹിക്കുന്ന പദവിക്ക് യോജിച്ചതാണോയെന്ന് ആലോചിക്കുന്നതു നല്ലതാണ്. ശബരിമലയിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂർണമായും സംരക്ഷിക്കണമെന്ന എൻഎസ്എസ് നിലപാട് എല്ലാക്കാലത്തും അവർ സ്വീകരിച്ചിട്ടുള്ളതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.