+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​വ​സ​ഹാ​യം പി​ള്ള​യെ വി​ശു​ദ്ധപ​ദ​വി​യി​ലേ​ക്ക് ഉയ​ര്‍​ത്തു​ന്ന​തി​ന് അം​ഗീ​കാ​രം

കൊ​​​ച്ചി: വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള​​​യെ (ലാ​​​സ​​​റ​​​സ്) വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍​ത്തു​​​ന്ന​​​തി​​​നു ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്
ദേ​വ​സ​ഹാ​യം പി​ള്ള​യെ  വി​ശു​ദ്ധപ​ദ​വി​യി​ലേ​ക്ക്  ഉയ​ര്‍​ത്തു​ന്ന​തി​ന് അം​ഗീ​കാ​രം
കൊ​​​ച്ചി: വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള​​​യെ (ലാ​​​സ​​​റ​​​സ്) വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍​ത്തു​​​ന്ന​​​തി​​​നു ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന ക​​​ര്‍​ദി​​​നാ​​​ള്‍​മാ​​​രു​​​ടെ യോ​​​ഗം (ക​​​ണ്‍​സി​​​സ്റ്റ​​​റി) ഔ​​​ദ്യോ​​​ഗി​​​ക അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി.

ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള ഉ​​​ള്‍​പ്പെ ടെ ഏ​​​ഴു വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നാ​​​ണു ക​​​ണ്‍​സി​​​സ്റ്റ​​​റി അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി​​​യ​​​ത്. വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ തീ​​​യ​​​തി തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു വ​​​ത്തി​​​ക്കാ​​​ന്‍ വൃ​​​ത്ത​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ച്ചു.

വാ​ഴ്ത്ത​പ്പെ​ട്ട ചാ​ള്‍​സ് ദെ ​ഫു​ക്കോ (ഫ്രാ​ന്‍​സ്), വി​വി​ധ സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ളു​ടെ സ്ഥാ​പ​ക​രാ​യ ചെ​സാ​ർ ദെ ​ബു​സ്, ലൂ​യി​ജി മ​രി​യ പാ​ല​സോ​ളോ, ജുസ്തി​നോ മ​രി​യ റു​സ്സോ​ലി​ലോ, മ​രി​യ ഫ്രാ​ന്‍​ചെ​സ്‌​ക ദി ​ജേ​സു, മ​രി​യ ദൊമെ​നി​ക്ക മ​ന്തോ​വാ​നി(​ഇ​റ്റ​ലി) എ​ന്നി​വ​രെ​യും ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ വി​ശു​ദ്ധ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​ന് അം​ഗീ​കാ​രം ന​ല്‍​കി.