കൊച്ചി: കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ആവശ്യമായ പോലീസുകാരെ ഉറപ്പാക്കണമെന്ന് ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
വാക്സിനേഷന് കേന്ദ്രങ്ങളില്‍ തിരക്ക് കൂടുന്നെന്ന വാര്‍ത്തകളെത്തുടര്‍ന്ന് സ്വമേധയാ പരിഗണിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
സംസ്ഥാനത്ത് സ്പോട്ട് രജിസ്ട്രേഷന് നിര്‍ത്തിയതോടെ വാക്സിന് കേന്ദ്രങ്ങളില്‍ തിരക്കു നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇപ്പോള്‍ വാക്സിന് നല്‍കുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കി.
എന്നാല്‍ സ്പോട്ട് രജിസ്ട്രേഷന് നിര്‍ത്തിയശേഷവും വാക്സിനേഷന് കേന്ദ്രങ്ങളില്‍ തിരക്കുണ്ടായെന്ന് ഡിവിഷന് ബെഞ്ച് പറഞ്ഞു. തിരക്ക് അനിയന്ത്രിതമായാല്‍ വാക്സിനേഷന് എന്ന ലക്ഷ്യത്തിനു തന്നെ തിരിച്ചടിയാകും. കോവിഡിന്റെ സൂപ്പര്‍ സ്പ്രെഡിന് വഴിയൊരുക്കുമെന്നും ഹൈക്കോടതി പറഞ്ഞു.