+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതിയ മന്ത്രിസഭ അടുത്തയാഴ്ച; മ​ന്ത്രി​മാ​ർ​ക്കാ​യി ച​ർ​ച്ച തു​ട​ങ്ങി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : പു​​​​തി​​​​യ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച ന​​​​ട​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത. ഇ​​​​ന്നുമു​​​​ത​​​
പുതിയ മന്ത്രിസഭ  അടുത്തയാഴ്ച;  മ​ന്ത്രി​മാ​ർ​ക്കാ​യി ച​ർ​ച്ച തു​ട​ങ്ങി
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : പു​​​​തി​​​​യ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച ന​​​​ട​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത. ഇ​​​​ന്നുമു​​​​ത​​​​ൽ കോ​​​​വി​​​​ഡ് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണു സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച ന​​​​ട​​​​ത്താ​​​​ൻ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​ന്നു ചേ​​​​ർ​​​​ന്ന സി​​​​പി​​​​എം അ​​​​വയ്​​​​ല​​​​ബി​​​​ൾ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് ച​​​​ർ​​​​ച്ച ചെ​​​​യ്തു.

സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് കൂ​​​​ടു​​​​ന്ന​​​​തി​​​​നു മു​​​​ന്പു സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ എ​​​​സ്.​​​​രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ പി​​​​ള്ള, പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ, കോ​​​​ടി​​​​യേ​​​​രി ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ, എം.​​​​എ.​​​​ ബേ​​​​ബി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​ത്യേ​​​​കം യോ​​​​ഗം ചേ​​​​ർ​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വി​​​​ജ​​​​യ​​​​വും നി​​​​ല​​​​വി​​​​ലെ രാഷ്‌ട്രീയ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും വി​​​​ല​​​​യി​​​​രു​​​​ത്തി.

മ​​​​ന്ത്രി​​​​സ​​​​ഭാ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ം സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന സി​​​​പി​​​​എം സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പ്രാ​​​​ഥ​​​​മി​​​​ക ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. ഇ​​​​ന്നു ചേ​​​​രു​​​​ന്ന സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ൽ മ​​​​ന്ത്രി​​​​മാ​​​​രെ സം​​​​ബ​​​​ന്ധി​​​​ച്ചും തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​കും.

ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ 20 മ​​​​ന്ത്രി​​​​മാ​​​​രാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. അ​​​​തി​​​​ൽ 13 പേ​​​രാ​​​യി​​​രു​​​ന്നു സി​​​​പി​​​​എ​​​​മ്മുകാർ. സി​​​​പി​​​​ഐ​​​​ക്കു നാ​​​​ലും ജെ​​​​ഡി​​​​എ​​​​സ്, എ​​​​ൻ​​​​സി​​​​പി, കോ​​​​ണ്‍​ഗ്ര​​​​സ്-​​​​എ​​​​സ് എ​​​​ന്നീ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ഓ​​​​രോ മ​​​​ന്ത്രി​​​​മാ​​​​രും. കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്-​​​​എ​​​​മ്മും ലോ​​​​ക് താ​​​​ന്ത്രി​​​​ക് ജ​​​​ന​​​​താ​​​​ദ​​​​ളും (എ​​​​ൽ​​​​ജെ​​​​ഡി) പു​​​​തു​​​​താ​​​​യി ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യി​​​​ൽ എ​​​​ത്തി​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളാ​​​​ണ്. ഇ​​​​വ​​​​ർ​​​​ക്കും മ​​​​ന്ത്രി​​​​സ്ഥാ​​​​നം ന​​​​ൽ​​​​ക​​​​ണം. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​നം ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​കും.

കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്-​​​​ബി ക്കു ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നം ല​​​​ഭി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്നു സൂ​​​​ച​​​​ന​​​​യു​​​​ണ്ട്. അ​​​​ങ്ങ​​​​നെ​​​​യെ​​​​ങ്കി​​​​ൽ സി​​​​പി​​​​എ​​​​മ്മും സി​​​​പി​​​​ഐ​​​​യും മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​യ്ക്കേ​​​ണ്ടിവ​​​രും. ഡെപ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​ർ, ചീ​​​​ഫ്‌​​​​വി​​​​പ്പ് പ​​​​ദ​​​​വി​​​​ക​​​​ൾ ഇ​​​​പ്പോ​​​​ൾ സി​​​​പി​​​​ഐ​​​​ക്കാ​​​​ണ്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സും മ​​​​ന്ത്രി​​​​സ്ഥാ​​​​നം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ട്.

ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ത്തി​​​​നു മു​​​​ന്പാ​​​​യി ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ൾ അ​​​​വ​​​​രു​​​​ടെ യോ​​​​ഗം ചേ​​​​രും. സീ​​​​റ്റു ല​​​​ഭി​​​​ച്ച എ​​​​ല്ലാ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും മ​​​​ന്ത്രി​​​​സ്ഥാ​​​​നം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യും.

സി​​​​പി​​​​എം കേ​​​​ന്ദ്ര ക​​​​മ്മി​​​​റ്റി അ​​​​ഗ​​​​​ങ്ങ​​​​ളാ​​​​യ എം.​​​​വി.​​​​ ഗോ​​​​വി​​​​ന്ദ​​​​ൻ, കെ.​​​​കെ.​​​​ ശൈ​​​​ല​​​​ജ, കെ.​​​​ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ എം.​​​​എം.​​​​ മ​​​​ണി, പി.​​​​ രാ​​​​ജീ​​​​വ്, കെ.​​​​എ​​​​ൻ.​​​​ ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ, എം.​​​​ബി.​​​​ രാ​​​​ജേ​​​​ഷ്, വി.​​​​എ​​​​ൻ.​​​​ വാ​​​​സ​​​​വ​​​​ൻ, എ.​​​​സി.​​​​ മൊ​​​​യ്തീ​​​​ൻ, വി.​​​​ ശി​​​​വ​​​​ൻ​​​​കു​​​​ട്ടി എ​​​​ന്നി​​​​വ​​​​ർ മ​​​​ന്ത്രി​​​​മാ​​​​രാ​​​​യേ​​​​ക്കും.

സി​​​​പി​​​​ഐ​​​​യി​​​​ൽനി​​​​ന്ന് ഇ.​​​​കെ.​​​​ വി​​​​ജ​​​​യ​​​​ൻ, പി. ​​​​പ്ര​​​​സാ​​​​ദ്, കെ.​​​​രാ​​​​ജ​​​​ൻ, ചി​​​​റ്റ​​​​യം ഗോ​​​​പ​​​​കു​​​​മാ​​​​ർ, ജി.​​​​ആ​​​​ർ.​​​​ അ​​​​നി​​​​ൽ എ​​​​ന്നി​​​​വ​​​​ർ​​​ക്കാ​​​ണു സാ​​​​ധ്യ​​​​ത.

കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്-​​​​എം ര​​​​ണ്ടു മ​​​​ന്ത്രി​​​​മാ​​​​രെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നു സൂചനയുണ്ട്. റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ, ഡോ. ​​​​എ​​​​ൻ.​​​​ ജ​​​​യ​​​​രാ​​​​ജ് എന്നിവരാണു പരിഗണന യിൽ. മാ​​​​ത്യു ടി.​​​​ തോ​​​​മ​​​​സോ കെ.​​​​ കൃ​​​​ഷ്ണ​​​​ൻ​​​​കു​​​​ട്ടി​​​​യോ ജ​​​​ന​​​​താ​​​​ദ​​​​ൾ-​​​​എ​​​​സി​​​​ൽനി​​​​ന്നു മ​​​​ന്ത്രി​​​​യാ​​​​യേ​​​​ക്കും. എ​​​​ൽ​​​​ജെ​​​​ഡി​​​​ക്കു മ​​​​ന്ത്രി​​​​സ്ഥാ​​​​നം ന​​​​ൽ​​​​കി​​​​യാ​​​​ൽ കെ.​​​​പി. ​​​​മോ​​​​ഹ​​​​ന​​​​ൻ മ​​​​ന്ത്രി​​​​യാ​​​​കും. കോ​​​​ണ്‍​ഗ്ര​​​​സ്-​​​​എ​​​​സി​​​​നു മ​​​​ന്ത്രി​​​​സ്ഥാ​​​​നം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി വീ​​​​ണ്ടു​​​മെ​​​ത്തും. എ​​​ൻ​​​സി​​​പി​​​ക്കു മ​​​ന്ത്രിസ്ഥാ​​​നം ന​​​ൽ​​​കി​​യേ​​ക്കും.