ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന "കള"യുടെ ടീസർ പുറത്തിറക്കി. ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. ഭാര്യയും, അഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടിൽ തുടർച്ചയായി നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും "കള" എന്നാണ് ടീസർ നൽകുന്ന സൂചന. ടൊവിനോ തോമസിനൊപ്പം ലാൽ,ദിവ്യ പിള്ള,ആരിഷ്, 18ആം പടി ഫെയിം നൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യദു പുഷ്പകരനും, രോഹിത് വി എസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും,നേവിസ് സേവ്യറും ചേർന്ന് നിർമ്മിക്കുന്നു.