ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. 'അന്വേഷണങ്ങളുടെ കഥയല്ല... അന്വേഷകരുടെ കഥ...' എന്നതാണ് തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ടാഗ് ലൈൻ.
തീയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ജിനു വി. എബ്രഹാമാണ്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ. തെന്നിന്ത്യൻ സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ആദ്യമായി ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നു.