"സാജൻ ബേക്കറി since1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രം ഫെബ്രുവരി പന്ത്രണ്ടിന് പ്രദർശനത്തിനെത്തും. കാലം മാറിയിട്ടും പ്രാചീനമായ രീതിയിൽത്തന്നെ ബേക്കറി നടത്തുന്ന ഒരു സഹോദരന്റെയും സഹോദരിയുടേയും ജീവിതയാത്രയും അതിനിടയിൽ വന്നു ചേരുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അജു വർഗീസും, ലെനയുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗണേഷ് കുമാർ, ഭഗത് മാനുവൽ, ജാഫർ ഇടുക്കി, രമേഷ് പിഷാരടി, ജയൻ ചേർത്തല, ഗ്രേസ് ആന്റണി എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. നവാഗതനായ അരുൺ ചന്തവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫൺ ടാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസൻ ,അജു വർഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവരാണ് നിർമാതാക്കൾ.
കഥ - അരുൺ ചന്തു. തിരക്കഥ - സംഭാഷണം അജു വർഗീസ്, സച്ചിൻ.ആർ. ചന്ദ്രൻ ,അരുൺ ചന്തു. അനു എലിസബത്ത് ജോസിന്റെ വരികൾക്ക് പ്രശാന്ത് പിള്ള ഈണം പകർന്നിരിക്കുന്നു.
ഗുരുപ്രസാദ് ഛായാഗ്രഹണവും അരവിന്ദ് മന്മഥൻ എഡിറ്റിംഗും നിർവഹിക്കുന്നു.