ഇവൾ ഗോപിക 29ന് തിയറ്ററുകളിലെത്തും. മലയാളത്തിലും തമിഴിലുമായി ചിത്രീകരിച്ച സിനിമയിൽ ഉണ്ണി രാജേഷ്, ദേവൻ, ബെന്നി ജോൺ, കാശിനാഥ്, ഹസ്സൻ, നിമിഷനായർ, ശോഭാ മോഹൻ, രേഖ തുടങ്ങിയവർ അഭിനയിക്കുന്നു. ദേവദാസ് ഫിലിംസിന്റെ ബാനറിൽ കല്ലയം സുരേഷാണ് ചിത്രം നിർമിക്കുന്നത്. കഥ, സംവിധാനം അമ്പലപ്പുഴ രാധാകൃഷ്ണൻ. തിരക്കഥ, സംഭാഷണം ടി.എം.സിദ്ദിഖ്. ഷംസു നിലമ്പൂർ ഛായാഗ്രാഹണവും ലിൻസൺ റാഫേൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.