തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റിക്കാർഡ്. ഇന്നലെ 26,995 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങൾ കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5028 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്.ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. 4396 പേർക്കാണ് അവിടെ കോവിഡ്. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 275 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 24,921 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
1730 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിക്കപ്പെട്ട് ചികിത്സയിലായിരുന്ന 6370 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1,56,226 പേരാണ് ഇനി ചികിത്സയിലുള്ളത്.
വിവിധ ജില്ലകളിലായി 3,55,209 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,39,418 പേർ വീട്, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 15,791 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3161 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. നിലവിൽ ആകെ 520 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗബാധിതർ കൂടുതൽ എറണാകുളത്ത്
എറണാകുളം 4396, കോഴിക്കോട് 3372, തൃശൂർ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂർ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസർഗോഡ് 701, വയനാട് 614 എന്നിങ്ങനയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.