തിരുവനന്തപുരം: സംസ്ഥാനത്തിന് ആവശ്യമായ കോവിഡ് വാക്സിൻ സൗജന്യമായി നല്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുനൽകി.
സാന്പത്തികമായി കേരളത്തിന് ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് സൗജന്യമായി കോവിഡ് വാക്സിൻ നൽകുക പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ കേന്ദ്രവും കേരളവും ഒരു മനസോടെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. സൗജന്യമായി കോവിഡ് വാക്സിൻ നല്കാൻ കേന്ദ്ര സംസ്ഥാനസർക്കാരുകൾക്ക് ഭരണഘടനാ പരമായ ഉത്തരവാദിത്വം ഉണ്ടെന്ന കാര്യവും പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ഓർമിപ്പിച്ചു.