തൃശൂർ: കേരളത്തിൽ ആദ്യമായി ക്രിസ്ത്യൻ സ്റ്റഡീസിൽ (ദൈവശാസ്ത്രം) ബിഎ പഠനത്തിനു കാലിക്കട്ട് സർവകലാശാലയിൽ വഴിയൊരുങ്ങുന്നു. പ്രസ്തുത പഠനത്തിനുള്ള ബോർഡ് ഓഫ് സ്റ്റഡീസ് യൂണിവേഴ്സിറ്റി രൂപീകരിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളറായ ഡോ. പി.ജെ. വിൻസെന്റ് ആണ് ബോർഡിന്റെ അധ്യക്ഷൻ. റവ. ഡോ. പോൾ പുളിക്കൻ (ക്രിസ്ത്യൻ ചെയർ ഡയറക്ടർ), ഫാ. രാജു ചക്കനാട്ട് (ഡോണ്‍ബോസ്കോ കോളജ്, മണ്ണുത്തി), സിസ്റ്റർ ഡോ. ഷൈനി ജോർജ് (ഹോളിക്രോസ് കോളജ്, കോഴിക്കോട്), റവ. ഡോ. മാർട്ടിൻ കൊളമ്പ്രത്ത് (സെന്റ് തോമസ് കോളജ്, തൃശൂർ), റവ. ഡോ. ജോളി ആൻഡ്രൂസ് (ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട), റവ. ഡോ. പോളച്ചൻ കൈത്തോട്ടുങ്ങൽ (നൈപുണ്യ കോളജ്, കൊരട്ടി), ഡോ. ജോഷി മാത്യു (പഴശിരാജാ കോളജ്, പുൽപ്പള്ളി), റവ. ഡോ. ഗാസ്പർ കടവിപ്പറമ്പിൽ (ഗവ. കോളജ്, തിരുവനന്തപുരം), ഡോ. മിലു മരിയ (പ്രജ്യോതി കോളജ്, പുതുക്കാട്) എന്നിവരാണ് ബോർഡ് അംഗങ്ങൾ.
ക്രിസ്റ്റ്യൻ സ്റ്റഡീസിൽ ബിഎ ബിരുദം ഈ വർഷംതന്നെ മണ്ണുത്തി ഡോണ്‍ ബോസ്കോ കോളജിൽ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെ ന്നു ക്രിസ്ത്യൻ ചെയർ ഡയറക്ടർ റവ. ഡോ. പോൾ പുളിക്കനും, ചെയർ ഗവേണിംഗ് ബോഡി മെമ്പർ മാർട്ടിൻ തച്ചിലും അറിയിച്ചു.