തിരുവനന്തപുരം: ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളും യൂ ട്യൂബ് ചാനലും പ്രവർത്തനം ആരംഭിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വീഡിയോകൾ, ചിത്രങ്ങൾ, അറിയിപ്പുകൾ, വാർത്തകൾ തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും. ശബരിമല ചടങ്ങുകളുടെ തൽസമയ പ്രക്ഷേപണവുമുണ്ടാകും.