തിരുവനന്തപുരം: സംസ്ഥാനം ആവശ്യപ്പെട്ട ഡോസ് കോവിഡ് വാക്സിൻ കേന്ദ്ര സർക്കാർ സൗജന്യമായി നൽകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടതിൽ അഞ്ചര ലക്ഷം മാത്രമാണ് ഇതുവരെ കേന്ദ്രം നൽകിയത്. സംസ്ഥാനം സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങണമെന്ന നിലപാട് കനത്ത സാന്പത്തിക ഭാരം അടിച്ചേൽപ്പിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
വാക്സിൻ ദൗർലഭ്യം മൂലം കേരളീയർ ബുദ്ധിമുട്ടുന്പോൾ ജനങ്ങളെ പരിഹസിക്കുകയാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ഒരു ഡോസ് വാക്സിൻ പോലും കേരളത്തിന് അധികം നേടിയെടുക്കാൻ ഈ കേന്ദ്രമന്ത്രിക്ക് കഴിഞ്ഞില്ല. വാക്സിൻ സൗജന്യമായി നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യത്തെ പിന്തുണയ്ക്കാൻ തയാറാകാത്ത മുരളീധരൻ കേരളത്തിന്റെ ശത്രുവാണെന്നും വിജയരാഘവൻ പറഞ്ഞു.