കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളും വഴി ഭക്ഷ്യസാധനങ്ങളും മരുന്നുകളും ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്കുന്ന ഹോം ഡെലിവറി സംവിധാനം ഇന്നു മുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ ആരംഭിക്കും. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വാട്സ് ആപ്പ് നമ്പറില്‍ നല്കുന്ന ഇന്‍ഡന്റും വിലാസവും പരിഗണിച്ചു കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാര്‍ സാധനങ്ങള്‍ വീടുകളിലെത്തിച്ചു നല്കുമെന്നു കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് എം. മെഹബൂബ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യഘട്ടമായി കോവിഡ് വ്യാപനം കൂടിയ ജില്ലാ കേന്ദ്രങ്ങളിലും പിന്നീട് എല്ലാ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും. കണ്‍സ്യൂമര്‍ ഫെഡിന്റെ 47 മൊബൈല്‍ ത്രിവേണി യൂണിറ്റുകള്‍ വിവിധ കണ്ടെയ്ന്മെന്റ് സോണുകളിലും കടലോര, മലയോര മേഖലകളിലും ആവശ്യകത അനുസരിച്ച് റൂട്ട് തയാറാക്കി ഗ്രാമീണ മേഖലകളിലേക്കു സാധനങ്ങള്‍ എത്തിക്കും. മൊബൈല്‍ ത്രിവേണികളുടെ സേവനങ്ങള്‍ ലഭ്യമല്ലാത്ത മേഖലകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ വിട്ടുനല്‍കിയാല്‍ അത് ഉപയോഗപ്പെടുത്തി അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനും പദ്ധതിയുണ്ട്.
78 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയാണ് മരുന്നുകളുടെ ഹോം ഡെലിവറി സംവിധാനം ആരംഭിക്കുന്നത്.
നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കുന്ന ഓര്‍ഡറുകള്‍ പ്രകാരം വീടുകളില്‍ മരുന്നെത്തിക്കും. ഇതുകൂടാതെ പാരസെറ്റമോള്‍, ബി കോംപ്ലക്സ് ഗുളിക, മാസ്ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പത്തിനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രിവന്റീവ് മെഡിക്കല്‍ കിറ്റും കോവിഡനന്തര കിറ്റുകളും ടൗണ്‍ഷിപ്പുകളില്‍ സീനിയര്‍ സിറ്റിസണിനാവശ്യമായ മരുന്നുകളും വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.