ജന്മദിനത്തിൽ പുതിയ പ്രഖ്യാപനവുമായി ടൊവിനോ തോമസ്. പുതിയ നിർമാണ കന്പനിയിലൂടെ പ്രൊഡക്ഷൻ രംഗത്തേക്കും എത്തുന്നെന്ന പ്രഖ്യാപനമാണ് ടൊവിനോ സോഷ്യൽ മീഡിയയിലൂടെ നടത്തിയത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നാണ് കന്പനിയുടെ പേര്. സ്വന്തമായി പ്രൊഡക്ഷൻ കന്പനിയുള്ള യുവതാര നിരയിലേക്ക് ഇതോടെ ടൊവിനോയും എത്തിയിരിക്കുകയാണ്.