കോഴിക്കോട്: ഹൈക്കോടതി വിധി എതിരാകുമെന്ന് അറിഞ്ഞതുകൊണ്ടാണ് മന്ത്രി കെ.ടി.ജലീല്‍ രാജിവച്ചതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. തെളിവെടുപ്പു നടത്തിയില്ലെന്ന ജലീലിന്റെ വാദവും പൊളിഞ്ഞു. മന്ത്രിയുടെ ഹർജി ഫയലിൽ പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയത്.
ഇനിയെങ്കിലും മുഖ്യമന്ത്രി മൗനം വെടിയണം. എന്തിന് മുഖ്യമന്ത്രി ഇതിനു കൂട്ടുനിന്നുവെന്ന് പുറത്തു പറയണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. തെറ്റു ചെയ്തെന്നു തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം എന്ന് ജലീൽ നിയമസഭയിൽ പറഞ്ഞിരുന്നു, ലോകായുക്തയുടെ കണ്ടെത്തൽ ഹൈക്കോടതി കൂടി ശരിവച്ചു. ഇനി വാക്കു പാലിക്കാൻ ജലീൽ തയാറുണ്ടോയെന്നു വ്യക്തമാക്കണമെന്നും ഫിറോസ് പറഞ്ഞു.