കൊച്ചി: സഭയെ ആഴത്തില്‍ സ്നേഹിച്ച ആകര്‍ഷക വ്യക്തിത്വവും അതുല്യമായ അല്മായ മാതൃകയുമായിരുന്നു അന്തരിച്ച അഡ്വ. ജോസ് വിതയത്തിലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. അഡ്വ. വിതയത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സീറോ മലബാര്‍ സഭ ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സഭയിലെ അല്മായര്ക്കു മാതൃകയായ മികച്ച സംഘാടകനായിരുന്നു ജോസ് വിതയത്തിലെന്ന് മാര്‍ കല്ലറങ്ങാട്ട് അനുസ്മരിച്ചു.
സഭാ ശുശ്രൂഷയില്‍ അനേകര്‍ക്കു പ്രചോദനമായ അതുല്യവ്യക്തിത്വമായിരുന്നു ജോസ് വിതയത്തിലിന്റേതെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്മാന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ജസ്റ്റീസ് സിറിയക് ജോസഫ്, ജസ്റ്റീസ് കുര്യന് ജോസഫ്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍, റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ജോബി മൂലയില്‍, ലാന്‍സി ഡി കുണ, അഡ്വ. ബിജു പറയന്നിലം, ജോണ്‍ കച്ചിറമറ്റം, ഡോ. മേരി റജീന, ഫാ. ലോറന്‍സ് തൈക്കാട്ടില്‍, സാബു ജോസ് തുടങ്ങിയവര്‍ അനുസ്മരണം നടത്തി.
അനുസ്മരണ സമ്മേളനത്തിനു മുന്നോടിയായി ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ അഡ്വ. ജോസ് വിതയത്തിലിന്റെ കബറിടത്തിങ്കല്‍ വികാരി ഫാ. പോള്‍ ചുള്ളിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാശുശ്രൂഷയും നടന്നു.
ജോസ് വിതയത്തിലിന്റെ ഏഴാം ചരമദിനമായ നാളെ വൈകുന്നേരം നാലിനു മേജര്‍ ആര്‍ച്ച്ബിഷപ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചു ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.