ആലപ്പുഴ: പോപ്പി അംബ്രല്ലാ സ്ഥാപകനും പോപ്പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനുമായ ടി.വി. സ്കറിയ (ബേബി- 81) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ ഫൊറോന പള്ളിയിൽ.
സെന്റ് ജോർജ് ബേബി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, 14-ാം വയസിൽ പിതാവിനൊപ്പം സെന്റ് ജോർജ് കുട കന്പനിയിൽ പ്രവർത്തനം തുടങ്ങി. 1995ൽ പോപ്പി അംബ്രല്ലാ സ്ഥാപിച്ചു. 1998ലെ ദീപിക ബിസിനസ് മാൻ ഓഫ് ദ ഇയർ (കേരള) അവാർഡ്, രാജീവ് ഗാന്ധി ക്വാളിറ്റി അവാർഡ്, അക്ഷയ അവാർഡ്, എ കെ സി സി ശതാബ്ദി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടി.
ഭാര്യ: തങ്കമ്മ ബേബി (പാലാ പടിഞ്ഞാറേക്കര കുടുംബാംഗം). മക്കൾ: ഡെയ്സി ജേക്കബ്, ലാലി ആന്റോ, ഡേവിസ് തയ്യിൽ (സിഇഒ, പോപ്പി അംബ്രല്ലാ), ടി.എസ്. ജോസഫ് (പോപ്പി). മരുമക്കൾ: മുൻ ഡിജിപി ജേക്കബ് തോമസ്, ഡോ. ആന്റോ കള്ളിയത്ത്, സിസി ഡേവിസ്.