കൊച്ചി: കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ ഗുജറാത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി മലയാളികള്‍ ഉള്‍പ്പെടെ ഏഴു വൈദികര്‍ മരിച്ചു. ജസ്യൂട്ട് സന്യാസ സമൂഹാംഗമായ ഫാ. വര്‍ഗീസ് പോള്‍ (78), സിഎംഐ വൈദികന് ഫാ. ജോണ്‍ ഫിഷര്‍ പൈനാടത്ത് (92) എന്നിവരാണു മരിച്ച മലയാളികള്‍.
കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ ഏനാനല്ലൂര്‍ സ്വദേശിയായ ഫാ. വര്‍ഗീസ് പോള്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ്. റോമില്‍ ദൈവശാസ്ത്രത്തിലും ലണ്ടനിലും അമേരിക്കയിലും ജേര്‍ണലിസത്തിലും ഉപരിപഠനം നടത്തിയ ഇദ്ദേഹം, സൗത്ത് ഏഷ്യന്‍ റിലീജിയസ് ന്യൂസിന്റെ (എസ്എആര്‍ ന്യൂസ്) സ്ഥാപക ഡയറക്ടറാണ്. ഗുജറാത്തി ഭാഷയില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
രാജ്കോട്ട് സെന്റ് സേവ്യേഴ്സ് സിഎംഐ പ്രോവിന്‍സ് അംഗമായ ഫാ. ജോണ്‍ ഫിഷര്‍ പൈനാടത്ത് എറണാകുളം -അങ്കമാലി അതിരൂപതയിലെ കറുകുറ്റി ഇടവകാംഗമാണ്. ക്രൈസ്റ്റ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണം.
ജസ്യൂട്ട് അഹമ്മദാബാദ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായിരുന്ന ഫാ. ജെറി സെക്യൂറ (73)യാണു കോവിഡ് ബാധിച്ചു മരിച്ച മറ്റൊരു വൈദികന്.
ബറോഡാ രൂപത വൈദികനായ ഫാ.പോള്‍ രാജ് നെപ്പോളിയന് (38), ജസ്യൂട്ട് വൈദികന് ഫാ .യേശുരാജ് അര്‍പുതം, എസ്വിഡി വൈദികന് ഫാ. രായപ്പന് ചിന്നപ്പന് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധിച്ചാണു മരിച്ചത്. ഗുജറാത്തില്‍ പ്രേഷിതരംഗത്തു സേവനം ചെയ്തുവന്ന മൂവരും തമിഴ്നാട് സ്വദേശികളാണ്. മംഗലാപുരം സ്വദേശിയായ ജസ്യൂട്ട് വൈദികന് ഫാ. ഇര്വിന് ലോസാര്ഡോയും ഗുജറാത്തില്‍ കോവിഡ് ബാധിച്ചാണു മരിച്ചത്.
മരിച്ച വൈദികരുടെ സംസ്കാര ശുശ്രൂഷകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തി.
കോഴിക്കോട് വിലങ്ങാട് സ്വദേശികളായ മലയാളി ദമ്പതികളും മരുമകളും കഴിഞ്ഞ ദിവസം ഗുജറാത്തില്‍ കോവിഡ് ബാധിച്ചു മരിച്ചു. അഹമ്മദാബാദില്‍ താമസിച്ചിരുന്ന വിലങ്ങാട് കാരിക്കുന്നേല്‍ ഫിലിപ്പ് (71 ), ഭാര്യ മേരി (66 ) എന്നിവരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച ദമ്പതികള്‍. മരുമകള്‍ സ്മിത തോമസും (43) കോവിഡ് ബാധിച്ചു മരിച്ചു.
കഴിഞ്ഞ 16നു ഫിലിപ്പ് മരിച്ച് ഒരു മണിക്കൂറിനുശേഷമായിരുന്നു മേരിയുടെ നിര്യാണം. പിറ്റേന്നാണു സ്മിത മരിച്ചത്. ഇവരുടെ മകന് തോമസ് അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ കോവിഡ് ബാധിതനായി ചികിത്സയിലാണ്. ബിജ്നോര്‍ രൂപതയില്‍ സേവനം ചെയ്യുന്ന സിഎംഐ വൈദികന് ഫാ.ജോ കാരിക്കുന്നേല്‍, ജിസി എന്നിവരാണു മറ്റു മക്കള്‍.
ഗുജറാത്തിന്റെ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി വൈദികരും സന്യാസിനികളും ജനങ്ങളും കോവിഡ് ബാധിതരായി ചികിത്സയിലുണ്ടെന്നു രാജ്കോട്ട് രൂപത ചാന്‍സലര്‍ ഫാ. ബിജു പറമ്പകത്ത് അറിയിച്ചു. ആശുപത്രികളില്‍ രോഗികളില്‍ നിറഞ്ഞ സ്ഥിതിയാണ്.
സിജോ പൈനാടത്ത്