കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
റിമാന്‍ഡില്‍ കഴിയുന്ന എട്ടു പേരെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്യും. കൃത്യം നടന്നിടത്തുള്ളവരെ മുഴുവന്‍ ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്കു പരിക്കേറ്റിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്കിയ പ്രാഥമിക വിവരം.