തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നു. ഏഴ് ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് അവശേഷിക്കുന്നത്. സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നൽകുന്നത് പരിമിതപ്പെടുത്തി. രണ്ടാമത്തെ ഡോസ് എടുക്കേണ്ട തീയതി കഴിഞ്ഞിട്ടും പലർക്കും വാക്സിൻ കിട്ടുന്നില്ല. മിക്ക ജില്ലകളിലും ക്യാന്പുകൾ നിർത്തി വയ്ക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തു. കേന്ദ്രം കൂടുതൽ വാക്സിൻ നൽകിയാൽ മാത്രമേ മെഗാ വാക്സിനേഷൻ ക്യാംപുകൾ പുനരാരംഭിക്കാനാകൂ.