തിരുവനന്തപുരം: ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നിർദേശത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ഇന്നു മുതലുള്ള പരീക്ഷകൾ മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. പുതിയ തീയതി പിന്നീട് അറിയിക്കും.
ആരോഗ്യ സർവകലാശാല ഇന്നു മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി. കാലിക്കട്ട് സർവകലാശാല ഇന്നു മുതൽ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചതായി കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ് അറിയിച്ചു.
കേരള, മഹാത്മാഗാന്ധി, മലയാള, ആരോഗ്യ സർവകലാശാലകളും പരീക്ഷകൾ മാറ്റി. സംസ്കൃത സർവകലാശാല, കേരള സാങ്കേതിക സർവകലാശാല(കെടിയു ) എന്നിവയും ഇന്നു മുതലുള്ള പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു.
കേരള സർവകലാശാല മാറ്റിവച്ച പരീക്ഷകൾ മേയ് 10 മുതൽ പുനഃക്രമീകരിക്കുമെന്ന് അറിയിച്ചു. സംസ്കൃത സർവകലാശാല ഇന്നു മുതൽ നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി സർവലകശാല പ്രോ വൈസ് ചാൻസലർ ഡോ. കെ.എസ്. രവികുമാർ അറിയിച്ചു.
മലയാള സർവകലാശാല ഇന്നു മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
എല്ലാ സർവകലാശാലകളിലും ഇന്നു മുതൽ നടത്താനിരുന്ന തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും.
സാങ്കേതിക പരീക്ഷാ വിഭാഗം നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇൻ എൻജിനീയറിംഗ് /ടെക്നോളജി/മാനേജ്മെന്റ്/ കൊമേഴ്സ്യൽ പ്രാക്ടീസ് (2015 സ്കീം) എന്നിവയുടെ അഞ്ചും ആറും സെമസ്റ്റർ പരീക്ഷകളും മാറ്റി.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യിൽ ഇന്ന് ആരംഭിക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല(കുഫോസ്)യില്‍ ഇന്നു മുതല്‍ നടക്കാനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. ബിഎഫ്എസ്സി, ബി ടെക് ക്ലാസുകള്‍ മേയ് രണ്ടുവരെയും ഉണ്ടായിരിക്കുന്നതല്ല.