കൊച്ചി: മകളുടെ മരണത്തിനു പിന്നാലെ ഒളിവില്‍പോയ സനു മോഹനെ 29 ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് പിടികൂടുന്നത്. വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയതിനു പിന്നാലെ കാണാതായ സനു മോഹന്‍ വാളയാര്‍ അതിര്‍ത്തി കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ സംബന്ധിച്ച് യാതൊരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല.
മഹാരാഷ്ട്രയില്‍ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് സനു മോഹനെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഒരുവിവരവും കിട്ടാതായതോടെ ഇയാള്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വൈഗയുടെ മരണവുമായി ഇയാളെ ബന്ധിപ്പിക്കുന്ന ഒരു തെളിവും പോലീസിന് ഇനിയും ലഭിച്ചിട്ടില്ല.
അതേ സമയം കുട്ടിയുടെ മരണത്തിനു പിന്നാലെ ഇയാള്‍ എന്തിന് ഒളിവില്‍ പോയി?, വൈഗയുടെ മരണത്തില്‍ സനുവിനു പങ്കുണ്ടോ എന്ന കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്.
സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കോയമ്പത്തൂര്‍, ചെന്നൈ, പൂന തുടങ്ങിയ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇതിനുപുറമേ സനു മോഹന്റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ഇവര്‍ക്കാര്‍ക്കും സനു മോഹനെപ്പറ്റി കാര്യമായി അറിവില്ലാതായതോടെ കേസ് ദുരൂഹമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. അതിനിടെ വൈഗയുടെ മരണത്തില്‍ സനുവിനു പങ്കില്ലെന്ന് വ്യക്തമാക്കി സനുവിന്റെ മാതാവും സഹോദരനും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ആരുമായും ഇയാള്‍ ബന്ധപ്പെടാന്‍ ശ്രമിക്കാതിരുന്നതും പോലീസ് അന്വേഷണത്തെ ബാധിച്ചു.