കൊച്ചി: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനൊങ്ങി എക്സൈസ്. ആദ്യപടിയായി ഔട്ട് ലെറ്റുകളിലെ സിസി ടിവി ദൃശ്യങ്ങള്‍ ഏകീകൃത ശൃംഖലയിലൂടെ എക്സൈസിന്റെ ജില്ലാ ആസ്ഥാനങ്ങളിലെ കണ്ട്രോള് റൂമിലേക്ക് എത്തിക്കും. അതത് ഡെപ്യൂട്ടി കമ്മീഷണര്‍മാർക്കാണ് നിരീക്ഷണ ചുമതല.
ഔട്ട്ലെറ്റുകളില് ഭൂരിഭാഗവും സിസി ടിവി നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. സിസി ടിവി ഇല്ലാത്ത ഔട്ട്ലറ്റുകളിലെല്ലാം ഇതു സ്ഥാപിക്കാനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. സ്ഥാപനങ്ങളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം ഔട്ട്ലെറ്റുകള് വഴിയുള്ള മദ്യത്തിരിമറിക്ക് പൂട്ടിടുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നാണ് സൂചന. സംസ്ഥാനത്തെ 23 വെയര്‍ഹൗസുകളില്‍ ഇതിനോടകം എക്സൈസിന്റെ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 270 ബിവറേജസ് ഔട്ട്ലറ്റുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം അടഞ്ഞു കിടക്കുകയാണ്. 48 സ്ഥാപനങ്ങള്‍ സിവില്‍ സപ്ലൈസിനു കീഴിലാണ്.