കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന സന്ദീപ് നായരുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നു താന്‍ നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട പരാതിക്കാരന് റിവ്യൂ ഹര്‍ജി നല്‍കും. എറണാകുളം തൃക്കാക്കര സ്വദേശിയായ അഡ്വ. ആര്. സുനില്‍ കുമാറാണ് റിവ്യൂ ഹര്‍ജി നല്‍കുന്നത്.
ഇഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഭീഷണിപ്പെടുത്തി എന്നാരോപിച്ചു സന്ദീപ് നായര്‍ പൂജപ്പുര ജയിലില്‍നിന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കത്തെഴുതിയിരുന്നു. വാര്‍ത്തകളില്‍നിന്ന് ഈ വിവരമറിഞ്ഞ് അഡ്വ. സുനില്‍ കുമാര്‍ നല്കിയ പരാതിയിലാണ് ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസ് റദ്ദാക്കാന്‍ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് നല്കിയ ഹര്‍ജിയില്‍ എട്ടാമത്തെ എതിര്‍കക്ഷിയായി സുനില്‍ കുമാറിനെയും ഉള്‍പ്പെടുത്തിയിരുന്നു.
തന്റെ വാദങ്ങള്‍ കേട്ടില്ലെന്നും കോടതിയില്‍ തനിക്ക് വാദമുന്നയിക്കാന്‍ അവസരം ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുനില്‍ കുമാര്‍ റിവ്യൂ ഹര്‍ജി നല്‍കുന്നത്. വിധി പറഞ്ഞ സിംഗിള്‍ ബെഞ്ച് മധ്യവേനലവധിക്കു ശേഷമേ ഇനി സിറ്റിംഗ് നടത്തുകയുള്ളൂ എന്നതിനാല്‍ അവധിക്കു ശേഷം റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് അഡ്വ. സുനില്‍ കുമാര്‍ പറഞ്ഞു.