പീരുമേട്: കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറക്കലിന്റെ ചിത്രം ആലേഖനംചെയ്ത തപാൽ മൈ സ്റ്റാന്പ് പുറത്തിറക്കി. പൗരോഹിത്യ സുവർണജൂബിലി പൂർത്തിയാക്കിയതിന്റെ സ്മരണയ്ക്കായാണ് തപാൽ വകുപ്പ് മൈ സ്റ്റാന്പ് പുറത്തിറക്കിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ തപാൽ വകുപ്പിന്റെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡോ. ഗിന്നസ് മാടസാമി സ്റ്റാന്പ് കൈമാറി. മികച്ച രീതിയിൽ ചിത്രം ആലേഖനംചെയ്തു സ്റ്റാന്പ് അച്ചടിച്ച് പുറത്തിറക്കിയതിന് മാർ മാത്യു അറയ്ക്കൽ തപാൽ വകുപ്പിന് നന്ദി രേഖപ്പെടുത്തി.