കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃത വേദാന്ത വിഭാഗവും ചെന്നൈ അഡയാര്‍ ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്ററും സംയുക്തമായി 23, 24 തിയതികളില്‍ അന്താരാഷ്ട്ര വെബിനാര്‍ സംഘടിപ്പിക്കും. വൈകിട്ട് അഞ്ചു മുതല്‍ 7.30 വരെ നടക്കുന്ന വെബിനാറിന്റെ ഉദ്ഘാടനം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് നിര്‍വഹിക്കും.